ടെക്‌സാസ്: തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് യാത്രക്കാരി ഊബര്‍ ഡ്രൈവറെ വെടിവച്ചു. യുഎസിലെ ടെക്‌സാസിലാണ് സംഭവം. 48കാരിയായ ഫോബി കോപാസ് ആണ് ഡാനിയല്‍ പീഡ്ര ഗാര്‍ഷിയ എന്ന ഡ്രൈവറെ ജൂണ്‍ 16ന് വെടിവച്ചത്.
|
ഊബര്‍ ഡ്രൈവര്‍ തന്നെ മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ചാണ് ഫോബി ബാഗില്‍ നിന്ന് തോക്കെടുത്ത് കാര്‍ഡ്രൈവറെ ആക്രമിച്ചത്. 52കാരനായ ഡാനിയലിന്റെ തലയ്ക്കും കൈക്കുമാണ് യാത്രക്കാരി വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ജീവന്‍രക്ഷാ ഉപകരണങ്ങളോടെ സഹായത്തോടെയാണ് ആശുപത്രിയില്‍ കിടത്തിയിരുന്നത്. ബുധനാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
ഡ്രൈവര്‍ക്ക് വെടിയേറ്റതോടെ കാറിന്റെ നിയന്ത്രണം നഷ്ടമായി ഇടിച്ചുകയറിയിരുന്നു. തുടര്‍ന്ന് യാത്രക്കാരി ഡ്രൈവറുടെ ഫോട്ടോയെടുത്ത് കാമുകന് അയച്ചുനല്‍കി. ഇതിനു ശേഷമാണ് വിവരം പൊലീസില്‍ അറിയിച്ചത്. അതേസമയം ഡ്രൈവര്‍ യാത്രക്കാരി നല്‍കിയിരുന്ന ലക്ഷ്യസ്ഥാനത്തേക്ക് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവറെ ആക്രമിച്ച യാത്രക്കാരിയെ തുടര്‍ന്ന് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി ഊബര്‍ വക്താവ് അറിയിച്ചു.


