16
Jan 2024
Tue
16 Jan 2024 Tue

ഡല്‍ഹി: യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നല്‍കിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) നോട്ടീസയച്ചത്. യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കിയില്ല എന്ന് കാണിച്ചാണ് നോട്ടീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 14ന് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. മുംബൈയില്‍ വിമാനമിറങ്ങിയതിനു പിന്നാലെ യാത്രക്കാര്‍ നിലത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ സംഭവം വിവാദമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇതിനു പിന്നാലെ സംഭവത്തില്‍ വിശദീകരണം തേടിയാണ് ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും ബിസിഎഎസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക