അരീക്കോട്: മൂര്‍ക്കനാട് സുബ്ലുസ്സലാം സ്‌കൂളിന്റെ 1987ലെ എസ്എസ്‌സി പത്താം ക്ലാസ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കഥകള്‍ക്ക് ആബിദ് തറവട്ടത്ത് കഥാഖ്യാനം നടത്തിയ ‘പാഠം ഒന്ന് ഉപ്പാങ്ങ’ പ്രകാശനം ചെയ്തു. ടീം പോസിറ്റീവ് സംഘടിപ്പിച്ച പതിനൊന്നാമത് അരീക്കോട് പുസ്തകമേളയില്‍ വച്ച് പ്രസിദ്ധ സാഹിത്യകാരന്‍ പി കെ പാറക്കടവ് ആണ് പ്രകാശനം നിര്‍വഹിച്ചത്.
|
അരീക്കോടിന്റെ ചരിത്രം പറയുന്ന ‘ചാലിയാര്‍ സാക്ഷി’ പുസ്തകത്തിന്റെ രചയിതാവ് മലിക് നാലകത്ത് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി നജ്‌ല പുളിക്കല്‍ പുസ്തക പരിചയം നടത്തി. എഴുത്തുകാരായ രവീന്ദ്രന്‍ മാഷ്, എം എ സുഹൈല്‍, അമ്മാര്‍ കീഴുപറമ്പ് സംസാരിച്ചു.
പുസ്തക വില്‍പനയിലൂടെ ലഭിക്കുന്ന തുക ഏറനാട് മണ്ഡലത്തിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ക്ക് നല്‍കുമെന്നും 125 രൂപ വിലയുള്ള പുസ്തകം വാങ്ങാനാഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ പേ നമ്പരില്‍ 9447842699 പണം അയച്ച് വിലാസം അറിയിച്ചാല്‍ കൊറിയര്‍ മാര്‍ഗം പുസ്തകം അയച്ചു നല്‍കുമെന്നും ആബിദ് തറവട്ടത്ത് പറഞ്ഞു.


