16
Jun 2023
Mon
16 Jun 2023 Mon

ബംഗളൂരു; പിതാവിനെ കാണാനായി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വിമാനമാർഗം കൊച്ചിയിലെത്തും. നെടുമ്പാശേരിയിലെത്തുന്ന മഅ്ദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികിത്സയ്ക്കും പിതാവിനെ സന്ദർശിക്കാനുമായി ജൂലൈ 8 വരെ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി ഏപ്രിൽ 17ന് അനുമതി നൽകിയിരുന്നു. എന്നാൽ സുരക്ഷയ്ക്ക് 20 അംഗ പൊലീസ് സംഘത്തെ അയയ്ക്കാൻ ഭീമമായ തുക കെട്ടിവയ്ക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. സുരക്ഷാച്ചെലവിൽ ഇളവു വരുത്താൻ പൊലീസ് തയാറായതോടെയാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.

മഅ്ദനിയെ സ്വീകരിക്കാൻ അൻവാർശേരി ഒരുങ്ങിക്കഴിഞ്ഞു. ഉസ്താദിനൊപ്പം ബലി പെരുന്നാൾ ആഘോഷിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് അൻവാർശേരി സ്ഥാപനത്തിലെ വിദ്യാർഥികൾ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക