ഇടുക്കി പീരുമേട്ടില്‍ വനവിഭാവം ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൊലപാതകം. ഭര്‍ത്താവിനെ പോലീസ് പിടികൂടി. പീരുമേട് തോട്ടപ്പുര സ്വദേശിനി സീത(50)യെ ഭര്‍ത്താവ് ബിനുവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. പോലീസ് ഇന്‍ക്വസ്റ്റില്‍ സീതയുടെ മരണത്തില്‍ സംശയം ഉയരുകയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇതു വ്യക്തമാവുകയും ചെയ്തു. തുടര്‍ന്നാണ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
|
ഭാര്യയുടെ വാരിയെല്ല് ഇയാള്‍ ചവിട്ടിത്തകര്‍ത്തിരുന്നു. പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തില്‍ തറച്ചുകയറുകയും ചെയ്തു. സീതയുടെ തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തനിക്കും പരിക്കേറ്റുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ബിനുവാണ് ഭാര്യയുടെ മൃതദേഹം വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എന്താണ് കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.


