|
കേരള-കർണാടക മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച അവസാനിച്ചു. സിൽവർലൈൻ പദ്ധതി കർണാടകയിലേക്ക് നീട്ടുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും ഇതുണ്ടായില്ല. പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകയ്ക്കു കൈമാറാതിരുന്നതിനെ തുടർന്നാണിത്.
മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ ഔദ്യോഗിക വസതിയിലെത്തിയ പിണറായി വിജയനെ അദ്ദേഹം ഹാരമണിയിച്ചും പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച.
സിൽവർലൈൻ പദ്ധതി മംഗളൂരു വരെ നീട്ടുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നാണ് മുമ്പ് ലഭിച്ചിരുന്ന വിവരം. അതേസമയം,
മൈസൂർ- മലപ്പുറം ദേശീയപാതയ്ക്കും കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാതയ്ക്കും തത്വത്തിൽ ധാരണയായി. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



