13
Feb 2024
Sun
13 Feb 2024 Sun

CA, CMA, CS വിദ്യാര്‍ഥികള്‍ക്ക് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (സി.എ), കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി.എം.എ), കമ്പനി സെക്രട്ടറി (സി.എസ്) എന്നീ കോഴ്‌സുകള്‍ പഠിക്കുന്ന പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024ല്‍ ഇന്റര്‍മീഡിയറ്റ് / ഫൈനല്‍ പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം:
www.pmfonline.org എന്ന വെബ്‌സൈറ്റില്‍ Applications എന്ന പേജില്‍ , apply now (CA, CS, CMA Scholarship) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Personal details & course details തുടങ്ങിയ വിവരങ്ങള്‍ നല്‍കിയതിന് ശേഷം next ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് നിങ്ങളുടെ ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും a. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയവ സമര്‍പ്പിക്കുക. കൂടാതെ, ഇന്റര്‍ മീഡിയേറ്റ് വിദ്യാര്‍ത്ഥി ആണെങ്കില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റും, ഇന്റര്‍ മീഡിയേറ്റ്‌ന് ചേര്‍ന്ന രേഖയും സമര്‍പ്പിക്കുക.c. ഫൈനല്‍ വിദ്യാര്‍ത്ഥി ആണെങ്കില്‍ ഇന്റര്‍ മീഡിയേറ്റ് പാസ്സായ സര്‍ട്ടിഫിക്കറ്റും ഫൈനലിന് ചേര്‍ന്ന രേഖയും സമര്‍പ്പിക്കേണ്ടതാണ്.

കൂടാതെ പ്രസ്തുത കോഴ്‌സിന് പഠിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ ( അഡ്മിഷന്‍ കാര്‍ഡ്, ട്യൂഷന്‍ ഫീസ് ഒടുക്കിയതിന്റെ രസീത്, ഐഡി കാര്‍ഡ് തുടങ്ങിയവ)കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്.ശേഷം നിങ്ങളുടെ രജിസ്‌ട്രേഡ് ഇമെയിലില്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കുന്നതാണ്. തുടര്‍ന്നുള്ള ആശയവിനിമയത്തിന് ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി 28

pm foundation scholarship for ca cma cs students

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക