ബംഗളൂരു: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് നാലുദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 26 കിലോമീറ്റർ നീണ്ട റോഡ് ഷോ മൂന്ന് മണിക്കൂർ സമയം കൊണ്ടാണ് പൂർത്തിയാക്കിയത്. രാവിലെ പത്തുമണിക്ക് ജെപി ഏഴാം നഗർഘട്ടത്തിൽ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡിൽ സമാപിച്ചു. അറ െയ്യ ബംഗളൂരൂ സൗത്ത്, സെൻട്രൽ എംപിമാരായ തേജസ്വി സൂര്യ, പി സി മോഹൻ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്നു.
|
പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ നിന്ന് റോഡിന് ഇരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ മോദി അഭിവാദ്യം ചെയ്തു. പലയിടത്തും വൻ ജനാവലിയാണ് മോദിയെ കാണാനെത്തിയത്. ഷോയുടെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളും കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. 12 നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. റോഡ് ഷോയിൽ പതിനായിരങ്ങൾ അണിനിരന്നതായി ബിജെപി അറിയിച്ചു. ഈ മാസം പത്തിനാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





