04
Jan 2024
Tue
04 Jan 2024 Tue

പ്രധാനമന്ത്രി നാളെ കേരളത്തില്‍; തൃശൂര്‍ തേക്കിന്‍കാട് മൈതാനം ചുറ്റി റോഡ് ഷോയും; നാളെ തൃശൂരില്‍ സ്‌കൂളുകള്‍ക്ക് അവധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും ഉണ്ടാകും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല. നിയമനങ്ങള്‍ക്കായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഇന്ന് തമിഴ്‌നാട്ടിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം തമിഴ്‌നാട്ടില്‍ എത്തുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക