ന്യൂയോര്‍ക്ക്: വൈകാതെ തന്നെ ടെസ് ല ഇന്ത്യയിലെത്തുമെന്ന് കമ്പനി സിഇഒയും ട്വിറ്റര്‍ ഉടമയുമായ ഇലോണ്‍ മസ്‌ക്. ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മസ്‌കിന്റെ പ്രതികരണം.
|
മോദി 2015ല്‍ തങ്ങളുടെ ഫാക്ടറി സന്ദര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ മുമ്പേ പരിചയക്കാരാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താന്‍ ആകാംക്ഷാഭരിതനാണെന്നും ലോകത്തെ വലിയ രാജ്യങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് താന്‍ കരുതുന്നതെന്നും മസ്‌ക് പറഞ്ഞു. ടെസ് ല ഇന്ത്യയില്‍ ആരംഭിക്കുന്നത് എന്നാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മനുഷ്യസാധ്യമായ കഴിയുന്നത്ര വേഗമെന്ന മറുപടി മസ്‌ക് നല്‍കിയത്.
ഇന്ത്യന്‍ വിപണിയില്‍ ടെസ് ലയ്ക്കു താല്‍പര്യമുണ്ട്. ഇന്ത്യയില്‍ എവിടെ ഫാക്ടറി തുടങ്ങണമെന്ന കാര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണ് മോദി അമേരിക്കയിലെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


