ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൻറെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അരമണിക്കൂർ നീളുന്ന പരിപാടി യുഎൻ ആസ്ഥാനത്ത് പ്രാദേശിയ സമയം ഉച്ചയ്ക്ക് 1.30 നാകും സംപ്രേഷണം. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗൺസിൽ ചേമ്പറിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യും. 2014 ഒക്ടോബർ 3 നാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് അവതരിപ്പിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മൻ കി ബാത്ത് വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പരിപാടിയാണ്.
|
എട്ടര വർഷമായി യോഗ, സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾ, യുവജനങ്ങൾ, ശുചിത്വം എന്നിവയാണ് മൻ കി ബാത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ. കഴിഞ്ഞ 99 എപ്പിസോഡുകളിൽ, ഇന്ത്യൻ സൈനികരുടെ ത്യാഗവും വീര്യവും, സാംസ്‌കാരിക പൈതൃകവും, പത്മ അവാർഡ് ജേതാക്കളുടെ കഥകളും, ശാസ്ത്രവും പരിസ്ഥിതിയും, ഖാദിയും എപ്പിസോഡുകളും ഉണ്ടായിരുന്നു.
മൻ കി ബാത്തിന്റെ നൂറാം അധ്യായം പ്രക്ഷേപണം ചെയ്യുന്നതിനോടനുബന്ധമായ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് ഇന്ന് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവൻ കേന്ദ്രികരിച്ചാണ് ആഘോഷപരിപാടികൾ. നൂറാമത് ‘മൻ കി ബാത്ത്’ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും.





