അബുദാബി: രണ്ടുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍. രാവിലെ 9.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ അദ്ദേഹം ഇറങ്ങും. പ്രധാനമന്ത്രിയായ ശേഷം ഇത് അഞ്ചാം തവണയാണ് മോദി യുഎഇയിലേക്ക് വരുന്നത്.
|
മോദി ഇന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ നയന്ത്രവിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെ ചര്‍ച്ചയാകും. ഇത് കൂടാതെ വിവിധ ധാരണാപത്രങ്ങളില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കും. ഇന്ത്യ അധ്യക്ഷസ്ഥാന വഹിക്കുന്ന ജി20യില്‍ യുഎഇ പ്രത്യേക ക്ഷണിതാവാണ്. കോപ്28ന് ആതിഥ്യമരുളുന്നത് യുഎഇയാണ്.
കോപ്പ് 28 പ്രസിഡന്റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി യുഎഇയില്‍വെച്ച് കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പരസ്പരസഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചയാകും. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.
രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോദി പാരീസിലെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





