ഡിഗ്രിക്കാരെ പഞ്ചാബ് നാഷണല്‍ ബാങ്ക് വിളിക്കുന്നു; 2,700 അപ്രന്റിസ് ഒഴിവുകള്‍ (PNB Job Vacancies)
|
പഞ്ചാബ് നാഷണല്‍ ബാങ്ക് ഇപ്പോള്‍ അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 2700 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
തുടക്കത്തില്‍ 10,000- 15,000/ വരെയാണ് ശമ്പളം.
അപേക്ഷിക്കേണ്ട അവസാന തിയത: 14 ജൂലൈ
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
https://www.instagram.com/ntlcareer
പ്രായ പരിധി: 28 വയസ്സ്
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്. 22 ഒഴിവാണ് കേരളത്തിലെ സര്‍ക്കിളുകളിലുള്ളത്. ഒരു വര്‍ഷമാണ് പരിശീലനം.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.
പ്രായം: 30.06.2024ന് 2028 വയസ്സ്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെയും (ഒ.ബി.സി.38 വയസ്സ്, എസ്.സി./ എസ്.ടി40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
ഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 708 രൂപ, മറ്റുള്ളവര്‍ക്ക് 944 രൂപ എന്നിങ്ങനെയാണ്.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുണ്ടാകും.
ജൂലായ് 28നായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവേര്‍നെസ്സ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടര്‍ നോളെജ് എന്നിവയായിരിക്കും വിഷയങ്ങള്‍.
അപേക്ഷ: വിശദവിവരങ്ങള്‍ www.pnbindia.in/Recruitments.aspx ല്‍ ലഭിക്കും.
PNB Apprentice Notification 2024 – 2700 Vacancies


