മുംബൈ: പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുകൊന്ന ട്രാന്‍സ്ജന്‍ഡറിന് വധശിക്ഷ. മുംബൈ പോക്‌സോ കോടതിയാണ് മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തശേഷം വെള്ളത്തില്‍ മുക്കിക്കൊന്ന പ്രതിയെ ശിക്ഷിച്ചത്. 2021ലായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്.
|
പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ മാതാപിതാക്കളോട് പ്രതി സമ്മാനം ആവശ്യപ്പെട്ടിരുന്നു. കുടുംബം ഇതു നിരസിച്ചതോടെ പ്രതിക്ക് ഇവരോട് പക ഉടലെടുക്കുകയായിരുന്നു. കുട്ടിക്ക് മൂന്നുമാസം പ്രായമുള്ളപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കേസെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടേത് കിരാതവും മനുഷ്യത്വവിരുദ്ധവുമായ നടപടിയാണെന്നും വ്യക്തമാക്കിയാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





