18
Feb 2026
Wed
വയനാട്ടില്‍ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്.
|
പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം.



