23
Sep 2026
Wed
23 Sep 2026 Wed
Nandan Yadav shot in police encounter

ബിഹാറിലെ ജാമുയിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആക്രമിക്കുകയും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ പിതാവും പിടിയിൽ. നാടുവിട്ടുകഴിഞ്ഞിരുന്ന 2003ലെ ഇരട്ടക്കൊലക്കേസ് പ്രതിയായ ഗനോരി യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീഡനക്കേസിൽ അറസ്റ്റിലായ നന്ദൻ യാദവിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനിടെയാണ് പിതാവ് ഗനോരി യാദവിനെതിരെ കൊലക്കേസ് നിലവിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. 2003 ഏപ്രിൽ മൂന്നിന് ജാമുയിയിലെ പ്രതാപൂർ ഗ്രാമത്തിൽ ബിസിനസ് തർക്കത്തെ തുടർന്ന് ഡി.പി. യാദവ്, പുനെ യാദവ് എന്നീ സഹോദരങ്ങൾ കൊല്ലപ്പെട്ട കേസിലാണ് ഗനോരി യാദവിനെ പ്രതി ചേർത്തിരുന്നത്.

സംഭവത്തിന് പിന്നാലെ ഗനോരി യാദവ് ഒളിവിൽ പോയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മകനെതിരായ കേസിന്റെ അന്വേഷണത്തിലൂടെ ഇയാളെ പൊലീസ് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത ഗനോരി യാദവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതിനിടെ, ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ ആക്രമിക്കുകയും ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതികളിലൊരാളായ ഹരേറാം യാദവിനെ കോടതി വളപ്പിൽ വച്ച് ഒരു അഭിഭാഷകൻ മർദിക്കുകയും ചെയ്തിരുന്നു.

ALSO READ:കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക