30
Jun 2023
Fri
30 Jun 2023 Fri

ഗുവാഹത്തി: അസമില്‍ പൊലീസ് സ്റ്റേഷനിനുള്ളില്‍ ഇന്‍സ്‌പെക്ടര്‍ പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. നല്‍ബരി ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബിമന്‍ റോയിയാണ് പെണ്‍കുട്ടിക്കെതിരേ അതിക്രമം നടത്തിയത്. സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 21ന് പൊലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും കാമുകനെയും. പ്രണയബന്ധത്തെ തുടര്‍ന്ന് ഒളിച്ചോടിയ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയമാണ് സ്റ്റേഷന്‍ ചുമതലയുള്ള ബിമന്‍ റോയി പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ഫോട്ടോയെടുത്തത്.

ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേ പരാതി ഉയര്‍ന്നതോടെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍പോയി. പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കി ഡിജിപി ജിപി സിങ് ഉത്തരവിറക്കുകയായിരുന്നു.