ഇംഫാല്‍: 48 കലാപകാരികളെ വെടിവച്ചുകൊന്നുവെന്ന് മണിപ്പൂര്‍ പൊലീസ്. എട്ടുമണിക്കൂറായി തുടരുന്ന കലാപത്തിനിടെയാണ് ഇത്രയധികം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വെടിവച്ചുകൊന്നതെന്ന് പൊലീസ് വ്യക്തമാക്കി.
|
40 ഭീകരവാദികളെ വെടിവച്ചുകൊന്നുവെന്നാണ് റിപോര്‍ട്ടുകളെന്ന് മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഭീകരവാദികള്‍ സാധാരണക്കാര്‍ക്കു നേരെ എം-16, എകെ 47 അടക്കമുള്ളവ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയാണ്. വീടുകള്‍ കത്തിക്കാനായി ഇവര്‍ ഗ്രാമങ്ങളിലേക്കെത്തുകയാണ്. സൈന്യത്തിന്റെയും സുരക്ഷാ സേനകളുടെയും സഹായത്തോടെ ഇവര്‍ക്കെതിരേ കടുത്ത നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
അടുത്തിടെയുണ്ടായ അതിക്രമങ്ങളില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. രണ്ടു ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ അരങ്ങേറുന്നതെന്ന് സര്‍ക്കാര്‍ ഭാഷ്യം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





