01
Jun 2025
Thu
01 Jun 2025 Thu
Police will charge murder case against woman who kills new born baby

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ അവിവാഹിതയായ അമ്മയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തും. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വന്നതിന് പിന്നാലെയാണ് തീരുമാനം. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് സര്‍ജന്‍ സന്ദര്‍ശിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം 21കാരി ചികില്‍സ തേടിയതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവതി നല്‍കിയ വിവരമനുസരിച്ച് പോലീസ് യുവതിയുടെ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് ചേമ്പിലയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

അതേസമയം കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴിയില്‍ നിന്നു വിരുദ്ധമായാണ് യുവതി പോലീസിനു നല്‍കിയ മൊഴി. കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21കാരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇവര്‍ കഴിഞ്ഞദിവസം കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു.

പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

ALSO READ: രക്തസ്രാവത്തെ തുടര്‍ന്ന് അവിവാഹിത ആശുപത്രിയില്‍; ആളൊഴിഞ്ഞ പറമ്പില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക