കളമശ്ശേരി:എസ്.ഡി.പി.ഐ കളമശ്ശേരി മണ്ഡലം കമ്മിറ്റി ഏലൂർ എടയാർ വ്യവസായമേഖലകളിലെ വായു ജല മലിനീകരണത്തിനെതിരെ പാതാളം ജംഗ്ഷനിൽ സംഘടിപ്പിച്ച മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ ജനകീയ വിചാരണ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു
|
രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഏലൂർ എടയാർ മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുകയാണെന്നും പൊലുഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ ഉത്തരവാദിത്ത നിർവഹണം നടത്താതെ കമ്പനികൾക്ക് വേണ്ടി ഒത്താശ ചെയ്യുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമ പരമായ ഇടപെടൽ നടത്തുമെന്നും കൃഷ്ണൻഎരഞ്ഞിക്കൽ പറഞ്ഞു. പൊലുഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ
ജനകീയ കുറ്റപത്രവിചാരണ ഷാജഹാൻ’തടിക്കകടവ് നിർവ്വഹിച്ചു.
കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര ,എസ്.സി .റ്റി.യു കളമശ്ശേരി ഏരിയ പ്രസിഡന്റ്സലാം എരമം, കളമശ്ശേരി മണ്ഡലം എക്സിക്യൂട്ടീവ് അംഗം കെഎ അഷ്കർ , കളമശ്ശേരി മണ്ഡലം സെക്രട്ടറി പി.എം ഷംസുദ്ദീൻ,മണ്ഡലം കമ്മറ്റി അംഗം നാസിം പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു


