കൃഷ്ണന്‍ എരഞ്ഞിക്കല്‍
|
തൃശൂര്‍: എസ് സി, എസ്ടി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന അംബേദ്കര്‍ ജന്മദിനാഘോഷം പ്രമുഖ അംബേദ്കറൈറ്റും ദലിത് പാന്തേഴ്‌സ് സ്ഥാപക നേതാവുമായ കെ അംബുജാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യ നേരിടുന്ന ഫാഷിസത്തിന് പരിഹാരം ഭരണഘടനയെ വീണ്ടെടുക്കലാണെന്നും അംബേദ്കര്‍ ദര്‍ശനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍കൊള്ളണമെന്നും കെ. അംബുജാക്ഷന്‍ പറഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഭരണഘടനയെ അട്ടിമറിച്ചു കൊണ്ടും പാര്‍ലമെന്ററി ജനാധിപത്യ കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തിയും ദലിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെയും അടിച്ചമര്‍ത്തിയും സ്ത്രീ /തൊഴിലാളി അവകാശങ്ങള്‍ ഇല്ലാതാക്കിയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തിയത്. പൗരത്വ നിഷേധം ഏകീകൃത സിവില്‍ കോഡ്, സംവരണ അട്ടിമറി ഇതിനോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാനോ നിലപാട്ട്ടുക്കാണോ മുഖ്യ പ്രതിപക്ഷത്തിന് കഴിയാതെ പോയത് രാഷ്ട്രീയ പാര്‍ട്ടികള്‍ അംബേദ്കറെ ഉള്‍ക്കൊള്ളാതെ പോയതുകൊണ്ടാണ്. കേവലം പാര്‍ട്ടികളുടെ കൂട്ടുമുന്നണികള്‍ക്കപ്പുറം രാഷ്ടത്തെയും ഭരണഘടനയേയും സംരക്ഷിക്കും വിധം പൊതു മിനിമം പരിപാടികളുണ്ടെങ്കില്‍ മാത്രമേ ബഹുജന്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിയൂവെന്നും കെ അംബുജാക്ഷന്‍ വ്യകതമാക്കി.
തൃശൂര്‍ കോര്‍പ്പറേഷന്‍ മുന്നിലുള്ള ദലിത് ബന്ധു നഗറില്‍ 4 മണിക്ക് ഡോ. ബി ആര്‍ അംബേദ്കര്‍ ചിത്രത്തില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഫെഡറേഷന്‍ ചെയര്‍മാന്‍ എ കെ സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ കെ വാസുദേവന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ നിഷ രാജേഷ് സ്വാഗതം പറഞ്ഞു.
സ്വരാജ് റൗണ്ട് ചുറ്റിയുള്ള ഘോഷയാത്ര ശ്രീബുദ്ധന്റെ ഛായ ചിത്രം വഹിച്ച വാഹനവും, ഇന്ത്യന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഛായ ചിത്രങ്ങളും ഉയര്‍ത്തിയ ഘോഷയാത്രയില്‍ .നീല വസ്ത്രം അണിഞവനിതകള്‍ ജയ് ഭീം പതാകയുമായി അണിനിരന്നു. തമ്പോല, കുതിരകളി, നാടന്‍പാട്ട് സംഘ താളമേളങ്ങളോടെയാണ് ഘോഷയാത്ര നഗര പ്രദക്ഷിണം നടത്തിയത്.
കെ അംബുജാക്ഷന്‍, എ കെ സന്തോഷ്, കെ വാസുദേവന്‍, നിഷ രാജേഷ്, അജി എം ചാലക്കേരി, സി എ ശിവന്‍, അജിത നാരായണന്‍,എ എം ഗഫൂര്‍, ടി വി മോഹനന്‍, വി കെ കാര്‍വര്‍ണ്ണന്‍,എന്‍ എ സുമേഷ്, രമ സന്തോഷ് എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. സ്വരാജ് റൗണ്ട് ചുറ്റി ദലിത് ബന്ധു നഗറില്‍ അവസാനിച്ച കലാജാഥയ്ക്ക് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഭീം മിഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. സജി കെ ചേരമന്‍ ജന്മദിന സന്ദേശം നല്‍കി. എ കെ സന്തോഷ്, നിഷ രാജേഷ്, എന്‍ എ സുമേഷ്, അഡ്വ. കെ എസ് നിസാര്‍, സി എ ശിവന്‍, അജിതനാരായണന്‍, അജി എം ചാലക്കേരി, എ എം ഗഫൂര്‍ , ടി വി മോഹനന്‍, കെ സി സജീവന്‍, കെ എം മോഹനന്‍, പി എന്‍ പ്രോവിന്റ്, വേലായുധന്‍ പാസ്, ടി എം കൃഷ്ണന്‍കുട്ടി മറ്റ് രാഷ്ട്രീയ സമുദായ മേഖലകളിലെ പ്രമുഖര്‍ സംസാരിച്ചു.


