പോളിടെക്‌നിക്ക് കോളേജുകളില്‍ മൂന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയന്‍സ്), വി എച്ച് എസ് ഇ, ഐടിഐ, കെജിഎസ്ഇ കോഴ്‌സ് കഴിഞ്ഞ് ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ജൂലൈ നാല് വരെ ലാറ്ററല്‍ എന്‍ട്രി വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. www.polyadmission.org വഴി അപേക്ഷിക്കാം. നേരത്തെ അപേക്ഷ സമര്‍പ്പിച്ച് റാങ്ക് പട്ടികയില്‍ ഉള്‍പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിച്ചവരും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജിലെ ബയോമെഡിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷനായി ജൂലൈ എട്ടിന് രാവിലെ 10.30 നകം ഹാജരായി രജിസ്റ്റര്‍ ചെയ്യണം.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ മുതലായ സര്‍ട്ടിഫിക്കറ്റുകളും വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ജാതി സംവരണത്തിന് അര്‍ഹതയുളള പട്ടികജാതി/ വര്‍ഗ്ഗ വിഭാഗക്കാര്‍ തഹസില്‍ദാരില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും, ജാതി സംവരണമുളള മറ്റു വിഭാഗക്കാര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
ഫോണ്‍: 0467 2211400, 7907729911, 9946436782.
Polytechnic Lateral Entry; Opportunity for second year admission


