14
Aug 2022
Sat
14 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വിദ്യാർഥികളുടെ പ്രകൃതി പഠന മഴയാത്ര സപ്തംബർ 3 ന് നടക്കും. യാത്രയുടെ ബ്രോഷർ പ്രകാശനം ദേശീയ ഹരിതസേന ജില്ലാ കോ ഓഡിനേറ്റർ പി സിദ്ധാർഥൻ മഴയാത്ര കോ ഓഡിനേറ്റർ പി രമേഷ് ബാബുവിന് കൈമാറി നിർവഹിച്ചു.

എനർജി മാനേജ്മെന്റ് സെന്റർ സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓഡിനേറ്റർ എം എ ജോൺസൺ, പരിസ്ഥിതി സംരക്ഷണ സമിതി കൺവീനർ പി കെ ശശിധരൻ, ശില്പി ഗുരുകുലം ബാബു, ഡോ പി സൗമ്യ, പൃഥ്വി റൂട്ട്സ് കൺവീനർ പി അരവിന്ദ് എന്നിവർ സംസാരിച്ചു.

നേരത്തെ നടന്ന ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് ഗുരുകുലം ബാബു ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെന്റ് സെന്ററിന്റെ പിന്തുണയോടെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം 31, 1 തിയ്യതികളിൽ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാല എം എൻ സത്യാർഥി ഹാളിൽ നടത്തും. വിജയികൾക്കുള്ള സമ്മാനങ്ങൾ വയനാട് ലക്കിഡിയിൽ വച്ച് മൂന്നിന് വിതരണം ചെയ്യും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക