12
Jun 2024
Fri
12 Jun 2024 Fri

സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയമായി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയമായി. 2024, 25 വര്‍ഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ക്കായി ഇഗ്രാന്റ്‌സ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അവസാന തിയിതി ഓഗസ്റ്റ് 31.
ലംപ്‌സം ഗ്രാന്റ് എഡ്യൂക്കേഷന്‍ എയ്ഡ്, ദുര്‍ബല വിഭാഗ സ്‌റ്റൈപ്പന്റ് ഫീസ് റീഇംബേഴ്‌സ്‌മെന്റ്, വിദ്യാലയ വികാസ് നിധി എന്നീ പദ്ധതികളാണ് ഇഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂള്‍ മേധാവികളും അവസാന തിയതിക്കു മുമ്പ് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അതത് ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

pre matric scholarship kerala

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക