16
Mar 2024
Sun
16 Mar 2024 Sun
pregnant woman her husband son among 4 dies in accident

എട്ടുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും രണ്ടുവയസ്സുകാരനായ മകനുമടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനമിടിച്ചു മരിച്ചു. രാജസ്ഥാനിലെ ദേഗനയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. ചോട്ടുറാം, ഭാര്യ സുമന്‍, ഇവരുടെ മകന്‍ മകന്‍ ഹൃതിക്, കുടുംബത്തിലെ മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പോവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ സ്‌കോര്‍പ്പിയോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക