07
Jul 2024
Thu
മദ്യലഹരിയിൽ കൗമാരക്കാരനോടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ച് 9 മാസമായ ഗർഭസ്ഥ ശിശു മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ അപകടം.
|
ജൂലൈ 20നാണ് മദ്യലഹരിയിൽ കൗമാരക്കൻ അമിത വേഗതയിൽ ഓടിച്ച കാർ ദമ്പതികളും ആറുവയസ്സുകാരി മകളും സഞ്ചരിച്ച സ്കൂട്ടറിടിച്ചുവീഴ്ത്തിയത്. അപകടത്തിൽ പരിക്കേറ്റ യുവതി ചികിൽസയിലിരിക്കെയാണ് ഗർഭസ്ഥ ശിശുവിന്റെ ജീവൻ നഷ്ടമായത്.
ഒമ്പതുമാസം ഗർഭിണിയായിരുന്ന ദീപികയും ഭർത്താവ് രവിയും മകൾ കനിഷയും കൂടി പോവുമ്പോഴായിരുന്നു അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചുവീഴ്ത്തിയത്. രവി നിസാര പരിക്കുകളോടെ രക്ഷപെട്ടെങ്കിലും കനിഷയുടെ പരിക്ക് ഗുരുതരമാണ്. അതേസമയം അപകടമുണ്ടാക്കിയ ശേഷം രക്ഷപെട്ട കാറും വാഹനമോടിച്ചിരുന്ന കൗമാരക്കാരനെയും പോലീസ് ഇനിയും പിടികൂടിയിട്ടില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





