കുറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് കേരളാ ജയില്‍ വകുപ്പില്‍ ജോലി ലഭ്യമാക്കാനായി കേരളാ പി.എസ്.സി പുതിയ വിജ്ഞാപനം ഇറക്കി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) ഒഴിവിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചത്. പ്രായം, യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയാന്‍ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത വിജ്ഞാപനം വായിക്കണം.
|
അവസാന തീയതി: ജനുവരി 29
പ്രായം: 18 വയസ്സ് മുതല്‍ 39 വയസ്സ് വരെ
ഉദ്യോഗാര്‍ത്ഥികള്‍ 1985 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
(പട്ടികജാതി പട്ടിക വര്‍ഗ്ഗം, ഒ.ബി.സി എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത ഇളവുകള്‍)
വിദ്യാഭ്യാസ യോഗ്യത
പത്താംക്ലാസ് ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.
ശാരീരിക യോഗ്യത
യൂണിഫോം ജോലി ആയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച കായികക്ഷമത ആവശ്യമാണ്. എല്ലാ ഉദ്യോഗാര്‍ത്ഥികളും ശാരീരിക ക്ഷമതയുള്ളവരും കുറഞ്ഞത് താഴെപ്പറയുന്ന ശാരീരിക അളവുകള്‍ ഉള്ളവരും ആയിരിക്കണം.
ഉയരം: പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം 165 സെന്റീമീറ്റര്‍ കുറയാതെ ഉയരം ഉണ്ടായിരിക്കണം.
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 160 സെന്റീമീറ്റര്‍ ഉയരവും 76 സെന്റീമീറ്റര്‍ നെഞ്ചളവ്)
മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കാലുകള്‍, കേള്‍വിയിലും സംസാരത്തിലും ഉള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഉണ്ടാകരുത്.
നെഞ്ചളവ്: കുറഞ്ഞത് 81.3 സെന്റീമീറ്റര്‍, 5 സെന്റീമീറ്റര്‍ വികാസവും.
കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്‍ണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം
ശമ്പളം
26,500 രൂപ മുതല്‍ 60700 രൂപ വരെ
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷിക്കുക.
ലോഗിന്‍ ചെയ്ത ശേഷം നോട്ടിഫിക്കേഷനില്‍ പോയി 732/2024 എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്ത് അപ്ലൈ ചെയ്യുക.
പി.എസ്.സി റിക്രൂട്ട്മെന്റ് ആയതിനാല്‍ ഫീസില്ല.
Prison and Correctional Services Assistant Prison Officer cum Driver


