ഫലസ്തീനെതിരായി ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രിയങ്ക ഗാന്ധി എംപി. 174 കുട്ടികളടക്കം നാന്നൂറിലേറെ ഫലസ്തീനികളെ ആക്രമിച്ചുകൊന്ന ഇസ്രായേല്‍ സര്‍ക്കാരിന് മനുഷ്യത്വമില്ലെന്നു തെളിയിക്കുന്നതാണ്. സ്വന്തം സത്യത്തെ നേരിടാനുള്ള അവരുടെ കഴിവില്ലായ്മയും സഹജമായ ബലഹീനതയുമാണ് ഈ ആക്രമണങ്ങളിലൂടെ ഇസ്രായേല്‍ പ്രതിഫലിപ്പിക്കുന്നത്. എക്സിലായിരുന്നു പ്രിയങ്ക ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.
|
The cold blooded murder of over 400 innocent civilians including 130 children by the Israeli government, shows that humanity means nothing to them.
Their actions reflect an inherent weakness and inability to face their own truth.
Whether western powers choose to recognise…
— Priyanka Gandhi Vadra (@priyankagandhi) March 19, 2025
പാശ്ചാത്യ ശക്തികള്‍ 'പലസ്തീന്‍ ജനതയുടെ വംശഹത്യയില്‍ അവരുടെ ഗൂഢാലോചന' അംഗീകരിച്ചാലും ഇല്ലെങ്കിലും, നിരവധി ഇസ്രായേലികള്‍ ഉള്‍പ്പെടെ ലോകത്തിലെ എല്ലാ പൗരന്മാരും അത് കാണുന്നുണ്ടെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ സര്‍ക്കാര്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുംതോറും അവര്‍ യഥാര്‍ഥത്തില്‍ ഭീരുക്കളായി സ്വയം വെളിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് എംപി പരിഹസിച്ചു.
വംശഹത്യാനടപടികള്‍ തുടരുമ്പോഴും ഫലസ്തീന്‍ ജനത തുടരുന്ന ചെറുത്തുനില്‍പ്പിനെയും ധീരതയെയും അവര്‍ പ്രശംസിക്കുകയും ചെയ്തു. അചിന്ത്യമായ പീഡകളാണ് ഫലസ്തീന്‍ ജന നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഫലസ്തീനികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇസ്രായേല്‍ ഗസയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചായിരുന്നു ഇസ്രായേല്‍ ആക്രമണം.
ALSO READ: ഗസയില്‍ ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നു; മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





