27
Jul 2024
Sun
27 Jul 2024 Sun
Saundarya Amudamozhi

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ ചാനല്‍ വാര്‍ത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു.(Prominent news anchor Soundarya Amudamozhi passed away)  അര്‍ബുദ ബാധിതയായി ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേയില്‍, ചികിത്സാ സഹായം അഭ്യര്‍ഥിച്ചും സൗന്ദര്യ പോസ്റ്റിട്ടിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു.

ഭാര്യയെ ബലാൽസം​ഗം ചെയ്തെന്ന കേസിൽ ഭർത്താവിന് ജാമ്യം നൽകി കോടതി

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 50 ലക്ഷം രൂപ ചികിത്സയ്ക്കായി അനുവദിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സൗന്ദര്യയുടെ വിയോഗം.