14
Oct 2025
Tue
14 Oct 2025 Tue
protest against waste plant turns violent in Thamarassery

കോഴിക്കോട് താമരശ്ശേരിയില്‍ അറവുമാലിന്യ മാലിന്യസംസ്‌കരണ ഫാക്ടറിക്കെതിരായ നാട്ടുകാരുടെ സമരം അക്രമാസക്തമായി. ഫാക്ടറിക്ക് സമരക്കാര്‍ തീയിട്ടതിനെ തുടര്‍ന്ന് വാഹനങ്ങളടക്കം കത്തിനശിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശിയ പോലീസിനു നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ താമരശ്ശേരി സിഐ അടക്കമുള്ള പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ അണയ്ക്കാനായി പ്രദേശത്തേക്ക് തിരിച്ച ഫയര്‍ ഫോഴ്സ് വാഹനം രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വച്ച് നാട്ടുകാര്‍ തടഞ്ഞു. ഫാക്ടറിയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം, മറ്റ് പാരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങള്‍ ഇവ ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി നാട്ടുകാര്‍ സമരം തുടരുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. സഹികെട്ടാണ് ഫാക്ടറിക്കു തീയിട്ടതെന്നും ഇവര്‍ പറയുന്നു.

പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: പോലീസുകാരനെ കൊന്ന പ്രതിയെ പോലീസ് സംഘം ആശുപത്രിയിൽ വെടിവച്ചുകൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക