14
May 2025
Wed
14 May 2025 Wed
PSC invited online applications for the post of Special Branch Assistant (SBCID) in the Kerala Police Service

കേരളാ പോലീസില്‍ അടിപൊളി അവസരം കാത്തിരുന്നവര്‍ക്കിതാ പി.എസ്.സിയുടെ ഏറ്റവും പുതിയ വിജ്ഞാപനം വന്നിരിക്കുന്നു. കേരളാ പോലീസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (SBCID) തസ്തികയിലേക്ക് ആണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരുമാസത്തെ സമയമുണ്ട്. എങ്കിലും അവസാന തീയതി വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: 04.06.2025

തസ്തിക: സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (SBCID)

കാറ്റഗറി നമ്പര്‍: 017/2025

പ്രായം
18നും 36നും ഇടയില്‍
02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.
(പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പതിവ് ഇളവുകള്‍ ലഭിക്കും)

 

35,000 രൂപ വരെ ശമ്പളം; സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ആകാം; നൂറോളം ഒഴിവുകള്‍ | Guest Lecturers in Sanskrit University

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം തത്തുല്യ യോഗ്യതകളും അംഗീകരിക്കപ്പെടും.
കൂടാതെ പോലീസ് ജോലിയായതിനാല്‍ മതിയായ ശാരീരിക യോഗ്യതകളും ആവശ്യമാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ശമ്പളം:

31,100 മുതല്‍ 66,800 വരെ (പ്രതിമാസം).

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

അപേക്ഷിക്കേണ്ട വിധം
പി.എസ്.സിയുടെ ഒഫീഷ്യല്‍ സൈറ്റ് വഴിയാണ് അപ്ലൈ ചെയ്യേണ്ടത്. ലിങ്ക് താഴെ കൊടുക്കുന്നു. വണ്‍ ടൈം രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ യൂസര്‍ നെയിമും പാസ്വേഡും നല്‍കി ലോഗിന്‍ചെയ്ത് അപേക്ഷിക്കുക.
അല്ലാത്തവര്‍ ആധാര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്ത ശേഷം നടപടികള്‍ പൂര്‍ത്തീകരിക്കുക,.

Apply Now

Notification

PSC invited online applications for the post of Special Branch Assistant (SBCID) in the Kerala Police Service