29
Aug 2023
Tue
29 Aug 2023 Tue

ന്യൂഡൽഹി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബർ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ആഗസ്റ്റ് 17നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷ്മപരിശോധന. ആഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

പുതുപ്പള്ളി കൂടാതെ ഝാർഖണ്ഡ്, ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഇതേ ദിവസമാണ് തെരഞ്ഞെടുപ്പ്. ഝാർഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്സാനഗർ, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിന്റെ രാജിയെത്തുടർന്ന് ഒഴിവുവന്ന ധൻപുർ, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിൽ ദാരാ സിങ് ചൗഹാന്റെ രാജിയെത്തടുർന്ന് ഒഴിവുവന്ന ഘോസി, ഉത്തരാഘണ്ഡിലെ ഭാഗേശ്വർ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം ജനവിധി നടക്കുക.