07
Jun 2025
Fri
07 Jun 2025 Fri
Puttur city councillor Ramesh Rai dies by suicide at Panemangalore water tank

ബംഗളൂരു: കര്‍ണാടകയിലെ ഗ്രാമീണരുടെ ഏക ആശ്രയമായ കുടിവെള്ള ടാങ്കില്‍ ചാടി ബിജെപി നേതാവ് ജീവനൊടുക്കി. പുത്തൂര്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലര്‍ രമേശ് റായ് നെല്ലിക്കാട്ടെ (55) ആണ് പാണേമംഗലൂരിലെ നേത്രാവതി നദിയുടെ തീരത്തിനടുത്തുള്ള കുടിവെള്ള ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തത്. .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ 11 മണിയോടെ രമേശ് റായ് പുത്തൂരില്‍ നിന്ന് ബൈക്കില്‍ യാത്ര ചെയ്ത് പഴയ പാണേമംഗലൂര്‍ പാലത്തിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഷര്‍ട്ട്, പഴ്‌സ്, സ്ലിപ്പറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപേക്ഷിച്ചാണ് ടാങ്കില്‍ ചാടിയത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കും സാധനങ്ങളും കണ്ട നാട്ടുകാര്‍ ബണ്ട്വാള്‍ ടൗണ്‍ പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോള്‍ വാഹനവും സാധനങ്ങളും രമേശ് റായിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. പോലീസും പ്രാദേശിക നീന്തല്‍വിദഗ്ധരും ബണ്ട്വാള്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ടീമും ചേര്‍ന്ന് നദിയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു.

വൈകുന്നേരം 4:30 ഓടെ രമേശ് റായിയുടെ മൃതദേഹം ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിനടുടുള്ള മുനിസിപ്പാലിറ്റിയുടെ കുടിവെള്ള ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി.

ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.

രമേശ് റായ് വര്‍ഷങ്ങളായി സുള്ള്യപുത്തൂര്‍ മേഖലയില്‍ ഒരു ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിയിരുന്നു.

രമേശ് റായിയുടെ ഭാര്യ ടൗണ്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. രണ്ട് മക്കളുണ്ട്.

Puttur city municipal councillor Ramesh Rai Nellikatte (55) died by suicide after jumping into a drinking water tank near the banks of the Netravati river at Panemangalore. His body was recovered from the tank later in the afternoon.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക