27
May 2023
Fri
27 May 2023 Fri

ദോഹ: ബഹ്‌റയ്‌നിലേക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസ് പുനരാരംഭിച്ചു. മെയ് 25ന് തുടങ്ങിയ സര്‍വീസ് നിലവില്‍ ദിനേന ഒന്ന് എന്ന് ക്രമത്തിലാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ഖത്തര്‍വേസിന്റെ ക്യുആര്‍1108 വിമാനം 8.50ന് ബഹ്‌റയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്യുആര്‍1109 വിമാനം രാത്രി പത്തിന് ബഹ്‌റയ്ന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 11.15ന് ഹമദ് വിമാനത്താവളത്തിലെത്തും. ജൂണ്‍ 15 മുതല്‍ പ്രതിദിന സര്‍വീസ് മൂന്നായി ഉയര്‍ത്തുമെന്ന് ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് സെക്ടറുകളിലേക്ക് ഖത്തര്‍എയര്‍വേസ് നടത്തുന്ന സര്‍വീസുകള്‍ ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ ബഹ്‌റയ്‌നില്‍ നിന്നുള്ളവര്‍ക്ക് കഴിയും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക