22
May 2023
Tue
22 May 2023 Tue

ദോഹ: ഖത്തറും ബഹ്റയ്‌നും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നീണ്ട ആറുവര്‍ഷങ്ങള്‍ക്ക് ശേഷം മെയ് 25 മുതല്‍ പുനരാരംഭിക്കും. 2017ല്‍ ഖത്തറിനെതിരായ ഉപരോധത്തിന് ശേഷമാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ബഹ്റയ്‌നിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് തിങ്കളാഴ്ചയാണ്
വിമാനസര് വീസ് വീണ്ടും തുടങ്ങുന്ന കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദില്‍ ജിസിസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
അല്‍ ഉല കരാറിന് ശേഷം സൗദിയുമായും യുഎഇയുമായും ഖത്തറിന്റെ ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഖത്തറും ബഹ്റയ്‌നും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നത് വൈകുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ നിലനിന്നതാണ് ഇതിനു കാരണം.