21
Nov 2022
Wed
21 Nov 2022 Wed

ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പ് സ്മരണയ്ക്കായി ഖത്തർ സെൻട്രൽ ബാങ്ക് 22 റിയാലിന്റെ നോട്ടും നാണയങ്ങളും പുറത്തിറക്കി. ലോകകപ്പ് ലോഗോ പതിച്ച നോട്ടും നാണയങ്ങളും ഫിഫയും സുപ്രീം കമ്മിറ്റിയുമായി സഹകരിച്ചാണ് പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകകപ്പ് ട്രോഫിയും ലോഗോയും പതിച്ച നോട്ടിന്റെ ഇരുവശങ്ങളിലുമായി ലോകകപ്പ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളായ ലുസൈൽ സ്റ്റേഡിയവും അൽ ബയ്ത്‌ സ്റ്റേഡിയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഖത്തർ ദേശീയ എംബ്ലവും ആകാശവും സുബാറ ഫോർട്ടിന്റെ ചിത്രങ്ങളും നോട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചെറുരാജ്യമായ ഖത്തർ ലോകകപ്പ് മൽസരങ്ങൾക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ ഫിഫയെ പോലും ഞെട്ടിച്ചിരുന്നു. ഉപരോധകാലത്തായിരുന്നു ഖത്തർ ലോകകപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക