21
Apr 2024
Tue
21 Apr 2024 Tue
QATAR WEATHER UPDATE

ദോഹ: ദുബൈ നഗരത്തെ മുക്കിയ അതിശക്തമായ മഴയുടെ ഭീതി വിട്ടൊഴിയും മുമ്പ് ഖത്തറിലും ബഹ്‌റൈനിലും മഴ വരുന്നു. ഇന്ന് അര്‍ധരാത്രിയോടെ തുടങ്ങുന്ന മഴ നാളെ വൈകുന്നരത്തോടെ ശക്തമാവും. ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. വ്യാഴാഴ്ച്ചയാണ് മഴ ഏറ്റവും ശക്തമാവുക. ( Qatar Meteorology predicts moderate to heavy rain starting Tuesday )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച ഉച്ചവരെ മഴയോടൊപ്പം കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിവരങ്ങള്‍ക്ക് ഉദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.