30
Aug 2023
Wed
30 Aug 2023 Wed

‘ക്വിറ്റ് ഇന്ത്യ’ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് പോലീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഐതിഹാസികമായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് പോലീസ്. തുഷാര്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

മുംബൈ പൊലീസാണ് തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു. ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നതിനായാണ് മുംബൈയിലെ സാന്തക്രൂസ് പൊലിസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദും സമാന ആരോപണം ഉന്നയിച്ചു. മുംബൈയിലെ വീട്ടില്‍ തന്നെ തടഞ്ഞുവെച്ചെന്ന് അവര്‍ ആരോപിച്ചു.

ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്നാണ് തുഷാര്‍ ഗാന്ധി പറഞ്ഞത്. ടീസ്റ്റ സെതല്‍വാദിനെയും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. മുംബൈ ജൂഹുവിലെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും 20ഓളം പൊലീസുകാര്‍ വീട് വളഞ്ഞെന്നുമായിരുന്നു ടീസ്റ്റയുടെ ആരോപണം. രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. പൊലിസ് നടപടിയുണ്ടായതോടെ രണ്ടുപേര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനായില്ല.