തൃശൂരിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവച്ചുകൊന്നു. പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവച്ച് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം.
|
പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു അക്രമസക്തമായതോടെ വെറ്റിനറി, വനം വകുപ്പ് അധികൃതർ വെടിവച്ചു കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. പശുവിന് പേവിഷ ബാധയേറ്റതായി വെറ്റിനറി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതോടെ വെടിവയ്ക്കാൻ ലൈസൻസുളള വടക്കൊട്ടായി സ്വദേശി ആന്റണിയെ പശുവിനെ കൊല്ലാൻ ചുമതലപ്പെടുത്തി.
വരന്തരപ്പിളളി എസ് ഐ എ വി ലാലു, വെറ്റിനറി സർജൻ ഡോ റോഷ്മ, ചിമ്മിനി റേഞ്ച് ഓഫിസർ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ വെടിവച്ചത്. വെടിയേറ്റ് ചത്ത പശുവിനെ വെറ്റിനറി വകുപ്പിന്റെ നിർദേശ പ്രകാരം കുഴിച്ചിട്ടു. കഴിച്ച പുല്ലിലൂടെ പശുവിന്റെ ദേഹത്ത് പേ വിഷബാധയേറ്റുവെന്നാണ് നിഗമനം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



