15
Jun 2024
Sat
15 Jun 2024 Sat
raf demands government to form monitoring committee

കോഴിക്കോട്: റോഡപകട കാരണങ്ങൾ, മരണമടയുന്നവർ, പരിക്കുപറ്റിയവർ, സാഹചര്യങ്ങൾ തുടങ്ങിയവയുടെ നിജസ്ഥിതി വിലയിരുത്താൻ ഗതാഗത വകുപ്പിനോടൊപ്പം റോഡ് സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന റാഫ് പോലുള്ള സംഘടനാ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ജില്ലാതല കമ്മിറ്റികൾക്ക് രൂപം നൽകണമെന്ന് റാഫ് സംസ്ഥാന പ്രസിഡന്റ ഡോ. കെ എം അബ്ദു ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. അപകടകാരണങ്ങളായി കണ്ടുവരുന്ന വാഹന വർധനവിനനുസരിച്ചുള്ള റോഡ് വികസനക്കുറവ്, മത്സര ഓട്ടം, ലഹരിയുടേയും മൊബൈൽ ഫോണുകളുടെയും സ്വാധീനം, ഡ്രൈവിങിലെ മികവ് മോണിറ്ററിങ് തുടങ്ങിയവയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമതയ്ക്ക് ഊന്നൽ നൽകണമെന്നദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനായി പോലീസ്, മോട്ടോർ വാഹന, കുടുംബശ്രീ മിഷൻ, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ചേർന്ന് ഡിജിറ്റൽ വാൾ പ്രചരണ വാഹനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണം നടത്തും. കോഴിക്കോട് ജില്ലയിലെ റാഫിന്റെ സ്പെഷ്യൽ കൺവെൻഷൻ ഇസ്ലാമിക് യൂത്ത് സെന്റർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതി അംഗം അനീഷ് മലാപ്പറമ്പ് അധ്യക്ഷനായിരുന്നു.

സംസ്ഥാന ഭാരവാഹികളായ ടി ഐ കെ മൊയ്തു, വിജയൻ കൊളത്തായി, അഡ്മാസ് എം ഡി കെ നാസർ, കെ ഷംസീർ ബാബു, റിത ജെസ്റ്റിൻ,ബാബു പോൾ, സിപി ഹമീദ്, കെ പി സക്കീർ ഹുസൈൻ, ജമീല മാങ്കാവ്, മൊയ്തു മുട്ടായി , ലൈജു റഹീം, പി കെ മജീദ് , ശിവപ്രസാദ് തിക്കൊടി, എ കെ അശറഫ്, വി അജിത, സലിം മുട്ടാഞ്ചേരി, വി പി റോസിന, പി സുബൈർ, പി എൻ മനോജ് കുമാർ, എം കെ ഹസീന ടീച്ചർ, ദിനേശ് ബാബു അത്തോളി, നാസർ താമരശ്ശേരി, കുഞ്ഞാമിന, കെ ചന്ദ്രബാബു, റസീന കുരുവട്ടൂർ, കെ മൊയ്തീൻ കോയ തുടങ്ങിയവർ സംസാരിച്ചു. ടി പി എ മജീദ് സ്വാഗതവും വിജയൻ കൊളത്തായി നന്ദിയും പറഞ്ഞു.