30
Aug 2023
Sun
30 Aug 2023 Sun

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79ാമത് ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് മകന്‍ രാഹുല്‍ ഗാന്ധി. ലഡാക്കിലെ പാങ്ങോങ് തടാക്കരയിലായിരുന്നു രാഹുല്‍ പിതാവിന്റെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പൂക്കളര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന് എന്ന് പിതാവ് വിശേഷിപ്പിച്ച പ്രദേശമാണ് ലഡാക്കെന്ന് കഴിഞ്ഞദിവസം രാഹുല്‍ വ്യക്തമാക്കിയിരുന്നു. ബൈക്കോടിച്ചാണ് രാഹുല്‍ പാങ്ങോങ് തടാകത്തിലേക്ക് എത്തിയത്. ആഗസ്ത് 25വരെ രാഹുല്‍ ഗാന്ധി കശ്മീരില്‍ തുടരും. വിവിധ ചടങ്ങുകളില് അദ്ദേഹം പങ്കെടുക്കും. വെള്ളിയാഴ്ച ലേയില് രാഹുല് യുവാക്കളുമായി സംവദിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. 1944 ആഗസ്ത് 20നാണ് രാജീവ് ഗാന്ധിയുടെ ജനനം. 1984-1989 കാലയളവിലാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ ഏഴാമത് പ്രധാനമന്ത്രിയായി ചുമതല വഹിച്ചത്.