19
Jan 2025
Thu
19 Jan 2025 Thu
Ram Gopal Varma sentenced for imprisonment by court

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നു മാസത്തെ തടവ് വിധിച്ച് കോടതി. വണ്ടി ചെക്ക് കേസിലാണ് ശിക്ഷാ നടപടി. ഏഴു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍വ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.(Ram Gopal Varma sentenced for imprisonment by court)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയുടെ ചെക്ക് നല്‍കിയത് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയിരുന്നു. ഇതിനെതിരേ പരാതിക്കാരന്‍ പോലീസിനെ സമീപിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഈ പണം പലിശ സഹിതം 3.72 ലക്ഷമായി തിരികെ നല്‍കാനും അല്ലാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

ALSO READ: 2.5 കോടി രൂപയുടെ തട്ടിപ്പ് കേസ്; ബോളിവുഡ് നടി അമീഷാ പട്ടേലിന് വാറന്റ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക