ബലാല്‍സംഗക്കേസിലെ പ്രതി പരാതിക്കാരിയായ യുവതിക്കു നേരെ വെടിയുതിര്‍ത്തു. വെടികൊണ്ടുവീണ പെണ്‍കുട്ടിയെ കോടാലിക്കു നിരന്തരം വെട്ടുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ സഹോദരനെയും അക്രമികള്‍ വെട്ടിവീഴ്ത്തി. രാജസ്ഥാനില്‍ പ്രാഗ്പുര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.(rape accused man trying to kill victim by shoot and hacked)
|
സംഭവത്തില്‍ ബലാല്‍സംഗക്കേസ് പ്രതിയായ യാദവടക്കം അക്രമത്തില്‍ പങ്കെടുത്ത മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യശേഷം രക്ഷപെട്ട യാദവിനെ ഗുരുതരമായി പരിക്കേറ്റും ഒരു കാല്‍ നഷ്ടമായ നിലയിലും പൊലീസ് ജയ്പൂരിലെ ആശുപത്രിയിലാണ് കണ്ടെത്തിയത്. ആക്രമണത്തിനിടെ പരിക്കേറ്റതാണോ അതോ മറ്റാരെങ്കിലും ആക്രമിച്ചതാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ഇരുചക്രവാഹനത്തില്‍ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. ആക്രമണം തടഞ്ഞ സഹോദരനെ പ്രതിയും രണ്ടുകൂട്ടാളികളും ചേര്‍ന്നു കോടാലിക്കു വെട്ടിവീഴ്ത്തി. തുടര്‍ന്ന് പെണ്‍കുട്ടിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവച്ചശേഷം യുവതിയെയും അക്രമികള്‍ വെട്ടി. യുവതിയുടെ നട്ടെല്ലിനാണ് വെടിയേറ്റത്. തലയിലും കാലിലും കൈയിലും തോളിലുമൊക്കെയാണ് വെട്ടേറ്റിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ യുവതി ഇപ്പോള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാഗ്പുര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു ആക്രമണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





