05
Oct 2024
Tue
05 Oct 2024 Tue
Ratan Tatas pet dog Goa dies days after his death lets know the fact

രത്തന്‍ടാറ്റയുടെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറാനാവാതെ അദ്ദേഹത്തിന്റെ വളര്‍ത്തുനായ ജീവന്‍വെടിഞ്ഞുവെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണത്തിന് മറുപടിയുമായി അധികൃതര്‍. ടാറ്റ തെരുവില്‍ നിന്നെടുത്തു വളര്‍ത്തിയ ഗോവ എന്ന നായ ഭക്ഷണം ഉപേക്ഷിക്കുകയും രത്തന്‍ ടാറ്റ മരിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ചത്തുപോയെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ ഇക്കാര്യ തെറ്റാണെന്ന് ടാറ്റയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും അവസാന നാളുകളില്‍ രത്തന്‍ ടാറ്റയ്‌ക്കൊപ്പം സദാ സമയവും ഉണ്ടായിരുന്ന വ്യക്തിയുമായ ശാന്തനു നായിഡുവാണ് പ്രചാരണം തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രത്തന്‍ ടാറ്റയുടെ ഭൗതിക ശരീരത്തിനു സമീപം ഇരിപ്പിടം ലഭിച്ച ഗോവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍തോതില്‍ പ്രചരിച്ചിരുന്നു. അന്നേദിവസം ഗോവ ആഹാരം കഴിച്ചിരുന്നില്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിനു മറപിടിച്ചാണ് ഗോവ ഉടമയുടെ വേര്‍പാടിന്റെ വേദനയില്‍ മരണം പുല്‍കിയെന്ന പ്രചാരണവും ഉണ്ടായത്. ഗോവ ആരോഗ്യവാനായും സുരക്ഷിതനായും ഇരിക്കുന്നുവെന്ന് ശാന്തനു നായിഡുവിനെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥനായ സുധീര്‍ കുഡല്‍കര്‍ പറഞ്ഞു.

READ ALSO: രത്തന്‍ ടാറ്റ മടങ്ങുന്നത് അവകാശികളില്ലാതെ; വിവാഹം മുടക്കിയത് മാതാപിതാക്കളുടെ വഴക്കും പ്രണയ നൈരാശ്യവും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക