മുംബൈ: പ്രശസ്ത ഹിന്ദി നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. മ്ദ്യപിച്ച് ബഹളം വച്ച നടിയെയും ഡ്രൈവറെയും നാട്ടുകാര്‍ കൈയേറ്റം ചെയ്തു. ( Raveena Tantan’s car hit three people injured; The video of the locals being abused goes viral ) ശനിയാഴ്ച രാത്രി മുംബൈ ബാന്ദ്ര കാര്‍ട്ടര്‍ റോഡില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
|
അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. കാര്‍ പിറകോട്ടെടുക്കുമ്പോള്‍ സ്ത്രീയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറില്‍ നിന്നിറങ്ങുമ്പോള്‍ രവീണ മദ്യപിച്ച നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരോട് നടി കയര്‍ത്തു സംസാരിച്ചു.
Allegations of Assault by #RaveenaTandon & her driver on elderly Woman Incident near Rizvi law college, family Claims that @TandonRaveena was under influence of Alcohol, women have got head injuries, Family is at Khar Police station @MumbaiPolice @CPMumbaiPolice @mieknathshinde pic.twitter.com/eZ0YQxvW3g
— Mohsin shaikh 🇮🇳 (@mohsinofficail) June 1, 2024
തന്റെ മൂക്കില്‍നിന്ന് രക്തം വരുന്നുണ്ടെന്നും നിങ്ങള്‍ ഈ രാത്രി ജയിലില്‍ കിടക്കേണ്ടിവരുമെന്നും പരിക്കേറ്റ സ്ത്രീ പറയുന്നതും തന്നെ തൊടരുതെന്ന് രവീണ പറയുന്നതുമെല്ലാം വിഡിയോയിലുണ്ട്. രവീണയുടെ ഡ്രൈവര്‍ തന്റെ മാതാവിനെയും ബന്ധുവിനെയും ആക്രമിച്ചെന്നും മാതാവിന് തലക്ക് മുറിവേറ്റെന്നും പരിക്കേറ്റ മുഹ്‌സിന്‍ ഷെയ്ഖ് എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ നാലു മണിക്കൂര്‍ കാത്തുനിര്‍ത്തിച്ചെന്നും പരാതി ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചെന്നും അദ്ദേഹം മുഹ്‌സിന്‍ ഷെയ്ഖ് പറയുന്നു.





