21
Feb 2025
Thu
21 Feb 2025 Thu
Real Kerala Sevens football tournament at Jeddah

ജിദ്ദ: ജിദ്ദയിലെ കായിക്കായി പ്രേമികൾക്കായി റിയൽ കേരള സെവെൻസ് പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച മുതൽ ജിദ്ദയിൽ തുടക്കമാകും. ‘റിയൽ കേരള എഫ് സി – കാഫ് ലോജിസ്റ്റിക്സ് ടെലിമണി സൂപ്പർ 7ത്’ എന്ന പേരിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 7 , 14 , 21 എന്നീ തിയതികളിൽ വെള്ളിയാഴ്ചകളിലായി നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രാത്രി 8 മണി മുതൽ തുടക്കമാകും.. ഏഴ് ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുക്കും. കൂടാതെ വെറ്ററൻസ് ടീമുകളായി നാല് ടീമുകളും ജൂനിയർ വിഭാഗം രണ്ട് ടീമുകളും മത്സരിക്കും. ഖാലിദ് ബിൻ വലീദ് റുസൂക് ഗ്രൗണ്ടിലാണ് മത്സരംങ്ങൾ നടത്തപ്പെടുക.

ജേതാകൾക്ക് ഏഴായിരം സൗദി റിയാൽ ക്യാഷ് പ്രൈസ് സമ്മാനിക്കും. ജിദ്ദ യാമ്പു എന്നിവിടങ്ങളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. ഫൈനൽ ദിവസം മൂന്ന് മത്സരവും മറ്റുദിവസങ്ങളിൽ നാലുവീതവും മത്സരങ്ങൾ ഉണ്ടാകും. 40 മിനുട്ടായാണ് മത്സരം ക്രമപ്പെടുത്തിയിട്ടുള്ളത്. 10 വർഷമായി ജിദ്ദയിൽ പ്രവൃത്തിക്കുന്ന കാഫ് ലോജിസ്റ്റിക്കാണ് പ്രധാന പ്രായോജകർ. ടെലി മണി സഹ പ്രയോജകരാണ്.

വാർത്താ സമ്മേളനത്തിൽ റിയൽ കേരള പ്രസിഡന്റ് ഫിറോസ് ചെറുകോട്, ⁠യാസർ അറഫാത്ത് മോങ്ങം, കാഫ് മാനേജിങ് ഡിറക്റ്റർ ഫൈസൽ പൂന്തല, ടെലി മണി വെസ്റ്റേൺ റീജിയണൽ മാനേജർ ഡോ: സയ്ദ് അൽ മൻസൂരി, ടെലി മണി ബലദ് ബ്രാഞ്ച് മാനേജർ ഐമൻ, ടെലി മണി ലുലു ബ്രാഞ്ച് മാനേജർ അബ്ദുല്ല, അബ്ദുൽകാദർ മുഹമ്മദ്‌, റീഗൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ഫാസിൽ കോൽതൊടി തുടങ്ങിയവർ പങ്കെടുത്തു.

ഡേ റ്റു ഡേ നൽകുന്ന സ്കൂട്ടിക്കുവേണ്ടിയുള്ള മെഗാ നറുക്കെടുപ്പ് ഫൈനൽ മത്സര ദിവസം നടക്കും. നാട്ടിലാണ് സ്കൂട്ടി നൽകുക. കൂടാതെ എല്ലാ ദിവസങ്ങളിലും മറ്റു സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പും ഉണ്ടാകും. മാൻ ഓഫ് ദി മച്ചിനു വിജയ് ആണ് ട്രോഫിയും ഗിഫ്റ്റും സമ്മാനിക്കുക. പ്രോത്സാഹന സമ്മാനങ്ങളും നൽകും.

ജിദ്ദയിൽ 4 ബ്രാഞ്ചുള്ള ടെലി മണിയും സ്പെഷ്യൽ സമ്മാനങ്ങൾ നൽകും. സൗജന്യമായി ടെലി മണി അക്കൗണ്ട് തുടങ്ങുവാനുള്ള സൗകര്യവും ഒരുക്കും. പ്രത്യേക കാലയളവിലേക്ക് നാട്ടിലേക്കു പണമയക്കുന്നതിനു സർവീസ് ചാർജിൽ ഇളവു ലഭിക്കുന്നതിന് സൗകര്യം മത്സരം നടക്കുന്ന സ്ഥലത്തു ടെലി മണി സംവിധാനിക്കും.