30
Aug 2025
Sat
30 Aug 2025 Sat
Reality show star Jasmine Jafar cuts reels from temple pool to attract viewers

തൃശൂര്‍: വ്യൂവേഴ്‌സിനെ കൂട്ടാനായി ഗുരുവായൂരിലെ ക്ഷേത്രക്കുളത്തില്‍നിന്ന് റീല്‍സെടുത്ത് വെട്ടിലായി റിയാലിറ്റി ഷോ താരവും സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സെറുമായ ജാസ്മിന്‍ ജാഫര്‍. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നാണ് ജാസ്മിനെതിരായ ആരോപണം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ജാസ്മിന്റെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു അമ്പലവാസി പെൺകുട്ടിയായി, ശാലീന സുന്ദരിയായുള്ള ജാസ്മിനെ വീഡിയോയിൽ കാണാം. അമ്പല കുളത്തിൽ കാൽ നനഞ്ച്, തലയിൽ മുല്ലപ്പൂ ചൂടുന്ന ജാസ്മിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പറഞ്ഞു.

മുന്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് മൂന്ന് ദിവസം മുമ്പ് ക്ഷേത്രക്കുളത്തില്‍നിന്നുള്ള റീല്‍സ് പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Jasmin J (@jasmin__jaffar)


മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

റീല്‍സ് ഇതിനരം 2.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തുവന്നതോടെ കമന്റ് ചെയ്യാനുള്ള ഒപ്ഷന്‍ ലിമിറ്റഡ് ആക്കി.

യൂട്യൂബ് വ്‌ളോഗര്‍ എന്ന നിലയിലാണ് ജാസ്മിന്‍ ജാഫര്‍ ശ്രദ്ധ നേടിയിരുന്നത്. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് ശേഷം ജാസ്മിനെ കേരളക്കര മൊത്തം അറിഞ്ഞു. ബിഗ് ബോസില്‍ ജാസ്മിന്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെട്ടത് ഗബ്രി ജോസുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു. പ്രണയമാണോ സൗഹൃദമാണോ എന്ന ചോദ്യത്തിന് ബിഗ് ബോസ് ഹൗസിന് അകത്ത് വച്ചും ഇരുവരും ഒരു മറുപടി നല്‍കിയിരുന്നില്ല.

എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സും ഇവര്‍ക്കുണ്ട്.

Reality show star and social media influencer Jasmine Jafar has been cutting reels from the temple pond in Guruvayur to increase viewership. Jasmine is accused of violating a High Court order by filming a video and sharing it on social media.