ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ശ്രമിക്കാത്തവര്‍ കുറവാണ് പുതിയ തലമുറയില്‍. അത്തരക്കാര്‍ക്കായി മികച്ച ഓഫര്‍ മുന്നോട്ടുവച്ചിരിക്കുകയാണ് കേരളാ സര്‍കാരിന് കീഴിലുള്ള ഒഡേപെക്. അതും ജര്‍മനയില്‍ 35 ലക്ഷം രൂപ ശമ്പളത്തിന്. ജര്‍മ്മനിയിലെ ആരോഗ്യ മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്കാണ് ഇത്തവണ അവസരം. വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ജോലിക്കാരെ ആവശ്യം. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമാണ് ഇപ്പോള്‍ വിളിച്ചത്. എന്നാല്‍ കാലാവധി നീട്ടാനുള്ള സാധ്യത വളരെ കൂടുതലുമാണ്.
|
യോഗ്യത
നഴ്‌സിങ്ങില്‍ ബിരുദം, അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് പരിചയം എന്നവയാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 40 വയസില്‍ താഴെയുള്ളവര്‍ക്കാണ് അവസരം.
അവസാന തിയ്യതി: മെയ് 5
ശമ്പളം
2400 മുതല്‍ 4000 യൂറോ വരെ (ഇന്ത്യന്‍ രൂപ 35 ലക്ഷം) ആയിരിക്കും ശമ്പളം. ആഴ്ച്ചയില്‍ 38.5 മണിക്കൂര്‍ ജോലി ചെയ്യണം. ചില ആശുപത്രികളില്‍ ഇത് 40 മണിക്കൂര്‍ വരെ നീട്ടാനുള്ള സാധ്യതയുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ്, വിസ എന്നിവ സൗജന്യമായിരിക്കും. മാത്രമല്ല ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ ഓഫ്‌ലൈന്‍ ജര്‍മ്മന്‍ ഭാഷ പരിശീലനം (A1 മുതല്‍ B2 ലെവല്‍ വരെ നല്‍കുന്നതാണ്. B1 ലെവല്‍ മുതല്‍ പ്രതിമാസ സ്‌റ്റൈപ്പന്‍ഡായി (നിബന്ധനകള്‍ക്ക് വിധേയമായി) 10000 രൂപ ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ടാല്‍ വിസ പ്രോസസിങ് സൗജന്യമായിരിക്കും. കൂടാതെ ജര്‍മ്മന്‍ ഗവണ്‍മെന്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെന്റ് ട്രാന്‍സ്ലേഷന്‍, വെരിഫിക്കേഷന്‍, ജര്‍മ്മന്‍ ജീവിതശൈലിയെക്കുറിച്ച് സൗജന്യ പരിശീലനം എന്നിവ ഉണ്ടായിരിക്കും.
ആദ്യ ശ്രമത്തില്‍ തന്നെ ആ2 ലെവല്‍ വിജയിക്കുന്നവര്‍ക്ക് 400 യൂറോ സമ്മാനം കൂടാതെ ഓറിയന്റേഷന്‍ പരിശീലനവും തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തേക്ക് തുടര്‍ പരിചരണവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://odepc.kerala.gov.in/jobs/nurses-to-germany/
Recruitment of BSc Nurses to Germany


