21
Aug 2022
Tue
21 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: കോർണിഷിലെ നവീകരിച്ച ഇസ് ലാമിക് ആർട്ട് മ്യൂസിയം ഒക്ടോബർ അഞ്ചിന് തുറക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറുക്കണക്കിന് അമൂല്യ വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശനത്തിനായി എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

 

പഴയതും പുതിയതുമായ ആയിരത്തിലധികം പ്രദർശന വസ്തുക്കൾ ഇപ്പോൾ മ്യൂസിയത്തിലുണ്ട്. ഫിഫ ലോകകപ്പിന് ഖത്തറിലെത്തുന്ന ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികൾക്ക് വലിയ ആകർഷണമായിരിക്കും ഈ മ്യൂസിയം. ലോകകപ്പിനോടനുബന്ധിച്ച് നിരവധി കലാപ്രദർശനങ്ങളും മ്യൂസിയത്തിൽ സംഘടിപ്പിക്കുന്നുണ്ട്. പുതിയ മ്യൂസിയം അനുഭവിച്ചറിയാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായും അധികൃതർ വ്യക്തമാക്കി.