28
Nov 2024
Wed
28 Nov 2024 Wed
Renowned journalist, writer, thinker and founding editor of 'Dalit Voice' VT Rajasekhar has passed away

ചെന്നൈ: രാജ്യത്തെ അറിയപ്പെട്ട ദലിത് ചിന്തകനും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി രാജശേഖര്‍ അന്തരിച്ചു. ‘ദലിത് വോയ്‌സ്’ സ്ഥാപക എഡിറ്ററാണ്. ഇന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിന്റെ താമസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ എക്‌സ്പ്രസില്‍ സേവനമനുഷ്ഠിച്ച രാജശേഖര്‍ 1981ല്‍ ആണ് ദലിത് വോയ്‌സ് ആരംഭിച്ചത്. സംവരണത്തിന്റെയും ദലിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു രാജശേഖര്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായ അദ്ദേഹം, ഹിന്ദുത്വവാദത്തെയും ബ്രാഹമണിക്കല്‍ ആധിപത്യത്തിനെതിരെയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

രാജശേഖറിന്റെ മകന്‍ സലീല്‍ ഷെട്ടി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Renowned journalist, writer, thinker and founding editor of ‘Dalit Voice’ VT Rajasekhar has passed away

Renowned journalist founding editor of Dalit Voice VT Rajasekhar dies